ലിസ്സ കോളേജും ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂളും സംയുക്തമായി പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മനഃശാസ്ത്രാധിഷ്ഠിത പരിശീലന പരിപാടി നടത്തി. ലിസ്സ കോളേജ് മാനേജർ റവ. ഫാ. ബോബി പുള്ളോലിക്കൽ (സി. എസ്. ടി.) പരിപാടി ഉദ്‌ഘാടനം ചെയ്തു. ചെലവൂർ ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. റോബിൻ തോമസ് മംഗലത്ത് (സി. എസ്. ടി.) വിദ്യാർത്ഥികളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. റവ. ഫാ. ദീപു (ലിറ്റിൽ ഫ്‌ളവർ സ്‌കൂൾ), ലിസ്സ കോളേജ് മനഃശാസ്ത്ര വിഭാഗം എച്ച്. ഒ. ഡി. ശ്രീമതി. എയ്ഞ്ചൽ മരിയ, പി. ജി. കോർഡിനേറ്റർ ശ്രീ. ബിജു മാത്യു, അസിസ്റ്റൻറ് പ്രഫസർ ജിന തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെ പ്രതിനിധിയായി മൃണാളിനി എം. മനോജ് സംസാരിച്ചു.
'മാറി വരുന്ന പ്രതികൂല സാഹചര്യങ്ങളിൽ മനഃശാസ്ത്രപരമായ അതിജീവനം' എന്നതായിരുന്നു വിഷയം. പകർച്ച വ്യാധികളും വിദ്യാർത്ഥി ആത്മഹത്യകളും ഏറി വരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ മനഃശാസ്ത്രപരമായി പ്രതിരോധ ശേഷിയുള്ളവരാക്കുക എന്നതായിരുന്നു വെബിനാർ രൂപത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യം. കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് സൂം പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിയിൽ സംബന്ധിച്ചു. കുട്ടികൾക്ക് സംവദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും തുടർന്നുള്ള മനഃശാസ്ത്രപരമായ സഹായങ്ങൾ കരസ്ഥമാക്കാനുമുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. പങ്കെടുത്തവരുടെ ഭാഗത്ത് നിന്ന് പ്രോഗ്രാമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മനഃശാസ്ത്ര ഉന്നത ബിരുദ വിദ്യാർഥിനികളായ മുമീന ബഷീർ, ആൽഫി ജോസ്, അലീന മാത്യു തുടങ്ങിയവർ സെഷനുകൾ നയിച്ചു. മാസിന എം. എൻ., അഞ്ജന ജോഷി, ഇജാസ് അഹമ്മദ് കെ., അഞ്ജലി പ്രകാശ് തുടങ്ങിയവർ സംഘാടകരായി. റംഷീദ, അഞ്ജന കെ. കെ., ആർദ്ര എൻ. എസ്., അൽക്ക ചന്ദ്, ജ്യോതിക വി. ജെ., സാഹിബ, ശ്രുതി സുരേഷ്, ഷിബില, ആയിഷ ഫെബിൻ തുടങ്ങിയവർ പ്രോഗ്രാം റിപ്പോർട്ട് ചെയ്തു. ആദില ഫാത്തിമ, മനസ്വിനി കെ. റാം, ദസ്‌ന തുടങ്ങിയവർ പോസ്റ്റർ ഡിസൈൻ നടത്തുകയും, ഫാത്തിമ ഷിഫ, സബീല, മുമീന തുടങ്ങിയവർ സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്തു. ലിസ്സ കോളേജ് അസിസ്റ്റൻറ് പ്രഫസറും പരിശീലകനുമായ ജിയൊ കാപ്പൻ ഇവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Comments
Post a Comment