ചിന്തകളും പ്രവൃത്തികളും ഒരേ ദിശയിലാണോ?
മനുഷ്യനെ മറ്റുള്ള സൃഷ്ടവസ്തുക്കളിൽനിന്നു വ്യത്യസ്തമാക്കുന്നത് അവൻറെ ചിന്താശേഷിയാണ്. എന്നാൽ അവൻ ചിന്തിക്കുന്നതുപോലെ പ്രവർത്തിക്കുന്നുണ്ടോ? ചിന്തിക്കുന്നതുപോലെ പ്രവർത്തിക്കുന്നത് വളരെ അപൂർവ്വം വ്യക്തികളാണ്. മറ്റു ചിലരുടെ പ്രവർത്തനങ്ങളും പറച്ചിലുകളും ചിന്തകളും പരസ്പരം പൂരിതമാകുന്നില്ല. നമ്മൾ ഏതുകൂട്ടരാണെന്നു സ്വയം അവലോകനം ചെയേണ്ടിയിരിക്കുന്നു. ചിന്തകൾ മനസിൽനിന്നു വരുന്നു. ധാർമിക ചിന്തകളും പോസിറ്റീവ് ചിന്തകളും വരുന്ന മനുഷ്യൻ അതനുസരിച്ചു പ്രവർത്തിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ചിന്തകളെ വേർതിരിച്ചറിയുന്നതിലാണ് അവൻറെ വിവേചനാശക്തിയുടെ ആഴം അളക്കുന്നത്. നല്ല ചിന്തകളെയും പ്രവൃത്തികളെയും സമാന്തരദിശയിലൂടെ കൊണ്ടുപോകാൻ അവൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും സാധിക്കാതെ വരുന്നു.
എന്തുകൊണ്ടായിരിക്കാം ലോകം തിന്മ എന്നു വിളിക്കുന്ന പലതിലും മനുഷ്യന് അവൻറെ ചിന്തകളെയും പ്രവർത്തികളെയും സമാനദിശയിലൂടെ കൊണ്ട്പോകാൻ സാധിക്കുന്നത്? മനുഷ്യന് നിഷേധമാക ചിന്തകളിലേക്ക് ചായ്‌വുണ്ട് എന്ന് പറയുന്നത് പരമമായ ഒരു സത്യമാണ്. അതുകൊണ്ട്തന്നെ അവന് ഒരു പോസിറ്റീവ് മനുഷ്യനാവുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല.
വേദനിപ്പിക്കുന്ന അനുഭവങ്ങളും, സാഹചര്യങ്ങളും, മുറിവുകളും മനുഷ്യനെ നിഷേധാത്മകപ്രവൃത്തികളിലേയ്ക്ക് അതിവേഗം നയിക്കുന്നു. ഇതാണ് ആദ്യം നാം അംഗീകരിക്കേണ്ടത്. നമ്മൾ നമ്മുടെ പോരായ്‌മകളെ അംഗീകരിക്കുമ്പോൾ തീർച്ചയായും അത് നമ്മളിലെ ഈഗോയെ അലിയിക്കുന്നു. തുടക്കത്തിൽ നമ്മൾ അംഗീകരിച്ചു എന്ന് പറയുമെങ്കിലും പ്രതികൂലമായ ചിന്തകൾ അതിനു വിലങ്ങായി വരാം. അത് സ്വാഭാവികമാണെന്നു നമ്മൾ തിരിച്ചറിയണം.
1. ജീവിതത്തിൽ സംതൃപ്തി നിറഞ്ഞ വ്യക്തിയായിരിക്കും
അയാളുടെ സംസാരത്തിലും പ്രവർത്തിയിലും സംതൃപ്തി നിറഞ്ഞിരിക്കും. മറ്റുള്ളവർ അയാളുമായി സംസാരിക്കുബോൾ ആ സംതൃപ്‌തിയുടെ ഒരു ഭാഗം അവർക്കു ലഭിക്കുന്നു.
2. പരാതികളും വിമർശങ്ങളും ഇല്ല
അവർ ഒന്നിനെകുറിച്ചും പരാതിപെടുകയോ വിമർശിക്കുകയോ ചെയ്യുന്നില്ല. പ്രതീക്ഷിക്കുന്നതിനു വിരുദ്ധമായീ എന്ത് സംഭിച്ചാലും അവർ ആരെയും പഴിക്കുന്നില്ല.
3. ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കും
ജീവിതത്തിൽ തകർച്ചകളും പ്രതിസന്ധികളും വരുമ്പോൾ എല്ലാം നന്മയ്ക്കയായി പരിണമിക്കും എന്നു വിശ്വസിക്കുന്നവരാണ് ഈ കൂട്ടർ. പരാജയത്തിലും വിജയത്തിലും നന്മയെ കാണുവാൻ ഇവർക്ക് സാധിക്കുന്നു.
4. പ്രതിഫലം കാംഷിക്കാത്ത സ്നേഹം
ഇവരുടെ സ്നേഹത്തിനു അതിർവരമ്പുകളില്ല. ഉപകാരങ്ങൾക്കും, പ്രവർത്തികൾക്കും പ്രതിഫലം കാംഷിക്കുന്നില്ല എന്നത് ഈ കൂട്ടരുടെ പ്രേത്യേകതയാണ്. ഇവർ തുറന്ന മനസിൻറെ ഉടമകളയിരിക്കും.
5. ഉത്തരം "യെസ്" എന്നോ "നോ" എന്നോ ആയിരിക്കും
നിഷേധാത്മക ചിന്തകളോടും പ്രവൃത്തികളോടും സംസാരങ്ങളോടും നോ പറയുവാൻ ഇവർക്ക് സാധിക്കുന്നു.
മുകളിൽ പറഞ്ഞ സ്വഭാവസവിശേഷതകളെ സ്വാംശീകരിക്കുവാൻ ഇന്ന് മുതൽ ശ്രമം തുടങ്ങുക.
ശ്രമിച്ചാൽ ഏത് കാര്യവും സാധിക്കും, തീർച്ചയായും നമ്മുടെ പരിശ്രമം വിജയം കണ്ടിരിക്കും.
- ജോർജ് ജോസ് പഞ്ഞിക്കാരൻ, ലൈഫ് കോച്ച്, സ്റ്റാർസെറൊ
(This article is originally written by George Jose Panjikkaran, Life coach and Trainer, Starsero India. Unauthorized copying or publishing without permission is prohibited).
Comments
Post a Comment